ഒരു നദിയിൽ മുങ്ങിത്താഴുന്ന ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തിയതിനെത്തുടർന്ന് ചൈനയിൽ ഒരു ഡെലിവറി ബോയിയെ എല്ലാവരും ഹീറോ ആയി വാഴ്ത്തുകയാണ്. സിജിയാങിലെ ഒരു കനാലിനു സമീപമുള്ള പ്രദേശത്ത് ചലിക്കാൻ ശ്രമിച്ച ആറ് വയസ്സുള്ള കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
പിന്നീട് 23 വയസ്സുള്ള ഹെൻഫേങ് എന്ന ഡെലിവറി ബോയ് പെൺകുട്ടിയെ രക്ഷിക്കാൻ അവിടെ എത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്ന ഒരു വീഡിയോയിൽ അവൻ കനാലിൽ ചാടി കുഞ്ഞിനെ രക്ഷിക്കുന്നത് കാണാൻ സാധിക്കും.
“ഞാൻ വെള്ളത്തിൽ ചലനം കണ്ടു, കുട്ടി മുങ്ങി താഴുന്നത് കണ്ടപ്പോൾ ഞാൻ ഞെട്ടി.” അവൻ പറയുന്നു. പെൺകുട്ടിയെ പിടിച്ച് അവളെ വെള്ളത്തിൽ നിന്ന് പുറത്തുകൊണ്ടുവരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
Discussion about this post