മഞ്ഞയോടെന്നും ബോളിവുഡ് താരസുന്ദരിമാര്‍ക്ക് ഇത്തിരി പ്രണയമുണ്ട്. ബോളിവുഡ് സുന്ദരിയും ഫാഷന്‍ സ്റ്റാറുമായ ദീപിക പദുകോണ്‍ അടുത്തിടെ ധരിച്ച മഞ്ഞ സാരിയാണ് ഇപ്പോള്‍ ആരാധകരെ ആകര്‍ഷിച്ചിരിക്കുന്നത്. മഞ്ഞ പ്ലെയിന്‍ സാരിയൊടൊപ്പം മഞ്ഞ ഹൈനെക്ക് ബ്ലൌസാണ് ദീപിക ധരിച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലോക പ്രശസ്ത ഇന്ത്യന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയാണ് വസ്ത്രം ഡിസൈനര്‍ ചെയ്തത്. കരീന, പ്രിയങ്ക, ആലിയ, കാജല്‍, സാറാ അലിഖാന്, ജാന്‍വി കപൂര്‍ എന്നിവരുടെയും ഇപ്പോഴത്തെ പ്രിയപ്പെട്ട നിറവും മഞ്ഞയാണ്. മഞ്ഞ നിറത്തിലുള്ള പരമ്പരാഗതവും മോഡേണുമായ വ്യത്യസ്ത ഡിസൈനിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് താരസുന്ദരികള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റാണ്.
കടും മഞ്ഞ നിറത്തിലുള്ള പാന്റിലും ടോപ്പിലും കരീന, കടുംമഞ്ഞ ഗൗണിലും അധികം എംബ്രോയിഡറി വര്‍ക്കില്ലാത്ത ചുരിദാറില്‍ കാജല്‍, ഇളം മഞ്ഞയിലെ ടോപ്പില്‍ ആലിയാ ഭട്ട് , മഞ്ഞയും പച്ചയും ഷേഡുള്ള വ്യത്യസ്തമായ എംബ്രോയിഡറി വര്‍ക്കുകളില്‍ നിറഞ്ഞ ലഹങ്കയില്‍ ശില്‍പാ ഷെട്ടി, മസ്റ്റാര്‍ഡി യെല്ലോ നിറത്തില്‍ പഫ് കൈയുള്ള സില്‍വിയാ തെരാസ്സി മിയോസോട്ടിസിന് പുറമേ ഫ്‌ലോറല്‍ വര്‍ക്കോടുകൂടിയ ഗൗണില്‍ സോനം ഇങ്ങനെ പോകുന്നു ബോളിവുഡ് താരങ്ങളുടെ മഞ്ഞ പ്രണയം.
Discussion about this post