പ്രശസ്തരുടെ മരണം നടന്നു എന്ന് പറയുന്ന തട്ടിപ്പ് വാർത്തകൾ പുറത്തു വരുന്നത് ഇപ്പോൾ സാധാരണ ഒരു കാര്യം ആയി മാറി കഴിഞ്ഞു. ഹോളിവുഡ് താരമായ സിൽവസ്റ്റർ സ്റ്റാലിൻ ഇതിനു ഇര ആയത് ഒന്നിൽ കൂടുതൽ തവണയാണ്. 2016 ഫെബ്രുവരിയിൽ ആണ് അദ്ദേഹം മരിച്ചു എന്ന് ആദ്യ വാർത്ത വന്നത്. പക്ഷെ 2018 ആയിട്ടും അതിനൊരു മാറ്റവും സംഭവിക്കുന്നില്ല. അദ്ദേഹത്തിന്റെ മരണവാർത്തകൾ ഇപ്പോഴും പരക്കുകയാണ്.
ഒന്നിൽ കൂടുതൽ പ്രസിദ്ധികരണങ്ങൾ ഇങ്ങനെ ഉള്ള വ്യാജവാർത്ത നൽകിയിരുന്നു. അപ്പോൾ ഇൻറർനെറ്റിൽ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ എല്ലാം സത്യം ആണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടർ എത്തും. ഇവർ ഈ വാർത്തകൾ മുഴുവൻ പ്രചരിപ്പിക്കും. അത്തരം വാർത്തകൾ പ്രചരിച്ചു കഴിഞ്ഞാൽ പിന്നെ അതിനെ തടയുക എന്നത് അസംഭ്യവം ആയി മാറും.
താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ മരണവാർത്ത കാണുന്നത് വലിയ കഷ്ടമുള്ള കാര്യമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതും ഇത് ആദ്യ തവണ അല്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. ആർക്കാണ് തന്നെ കൊല്ലാൻ ഇത്ര ദൃതി എന്ന് ആലോചിക്കുകയായിരിക്കും അദ്ദേഹം.
Discussion about this post