നൃത്തവും പാട്ടും നിറഞ്ഞ ഇന്ത്യൻ വിവാഹങ്ങൾ രസകരമാണ്. എന്നാൽ വിവാഹത്തിൽ ഒരൊറ്റ നൃത്തപരിപാടി ഒരു മനുഷ്യൻ ഇന്റർനെറ്റ് സെൻസേഷൻ ആകുമെന്ന് ആരും കരുതി കാണില്ല. സഞ്ജീവ് ശ്രീവാസ്തവ അഥവാ ‘ഡാൻസിംഗ് അങ്കിൾ’ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.ഒരു ഇന്ത്യൻ വിവാഹത്തിൽ അനുചിതമായ നൃത്തത്തിലൂടെ ഇൻറർനെറ്റിൽ താരമായ മനുഷ്യൻ.
അദ്ദേഹം ഡാൻസ് ചെയ്യുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ അദ്ദേഹത്തിന്റെ തലവര തന്നെ മാറി. അദ്ദേഹം രണ്ട് റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു അതിനൊപ്പം തന്റെ പ്രിയപ്പെട്ട നടൻ ഗോവിന്ദയെ കാണാനും അദ്ദേഹത്തിന് സാധിച്ചു.
https://youtu.be/0lM_hQicK1o
ഇപ്പോൾ അദ്ദേഹം വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്. ആമസോൺ ഇന്ത്യയുടെ പരസ്യത്തിൽ ആണ് അദ്ദേഹം തന്റെ നൃത്ത ചുവടുകളുമായി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അക്ഷയ് കുമാറിന്റെ മോഹർ എന്ന ചിത്രത്തിലെ ‘തു ചീസ് ബഡി ഹേ മസ്ത് മസ്ത് ‘ എന്ന ഗാനം ഒരു ഇന്ത്യൻ ഓർക്കസ്ട്ര ബാൻഡ് പാടുകയും അദ്ദേഹം അതിനൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നത് ആണ് വീഡിയോ .
Discussion about this post