ബാംഗ്ലൂരിലെ നിവാസികൾ ഒരിക്കൽ കൂടി റോഡിലെ കുഴികൾ ചൂണ്ടി കാട്ടുന്ന ഒരു ക്രിയാത്മക വീഡിയോയും ആയി എത്തിയിരിക്കുകയാണ്. ഭൂരിപക്ഷം ഇന്ത്യൻ നഗരങ്ങളും ദുർഘടമായ പാതയോരങ്ങളാൽ സമ്പന്നം ആണ്. ഇതിൽ ബാംഗ്ലൂരും ഒട്ടും പിന്നിൽ അല്ല. കുഴിഞ്ഞു കിടക്കുന്ന വഴികൾ, സിമന്റ് വിതറി കിടക്കുന്ന പാതകൾ ഈ പാതകളിലൂടെ നടക്കുന്നത് വളരെ ബുദ്ധിമുട്ടും ഏറിയ കാര്യം ആണ്.
‘ഭരതനാട്യം സാക്യൂ’ എന്ന പേരിൽ ഒരു വീഡിയോ തയ്യാറാക്കിയത് മല്ലേശ്വരം സോഷ്യൽ ആണ്. രണ്ടു സ്ത്രീകൾ ഫുട്പാത്തിലൂടെ നടക്കാൻ വേണ്ടി ഭരതനാട്യം കളിക്കുകയാണ് വീഡിയോയിൽ. അതിൽ ഒരാൾ തുറന്ന കുഴിയിൽ കാൽ പെട്ടത് പോലെ ആണ് നൃത്തം ചെയ്യുന്നത്.
https://youtu.be/o-LqFXghUEA
“ആളുകൾ ഇടപെടുന്ന വിധത്തിൽ അവബോധം വളർത്തിയെടുക്കുകയും ഒരു ആക്ഷേപഹാസ്യ രൂപം നൽകുകയും ചെയ്യുക” എന്നതായിരുന്നു ലക്‌ഷ്യം എന്ന് സൊസൈറ്റിയിലെ അംഗങ്ങളിൽ ഒരാൾ പറഞ്ഞു.
Discussion about this post