സോഷ്യൽ മീഡിയയിൽ ഒരു പുതിയ ഡാൻസ് വീഡിയോ പ്രത്യക്ഷപ്പെട്ടു. അത് മൈക്കൽ ജാക്സന്റെ ഹിറ്റായ “സ്മൂത്ത് ക്രിമിനൽ” എന്ന ഗാനത്തിന് അക്ഷരാർത്ഥത്തിലുള്ള അർഥം നൽകുന്നു. ഗാന്ധിനഗറിലെ സാർഗാസൻ ഗ്രാമത്തിൽ കവർച്ച ചെയ്തതിന് ശേഷം അഞ്ച് കള്ളന്മാരുടെ സംഘത്തിലെ ഒരാൾ ആണ് നൃത്തം ചെയ്യുന്നത്.
കവർച്ച നടന്ന സ്ഥലത്ത് സ്ഥാപിച്ച ക്യാമറയുടെ മുൻപിൽ വെളുത്ത പുതപ്പ് പുതച്ച ഒരു കവർച്ചക്കാരൻ നൃത്തം ചെയ്തത്. വീഡിയോയുടെ തുടക്കത്തിൽ ഇതേ മനുഷ്യൻ പടികളിൽ വന്നു എത്തി നോക്കുന്നത് കാണാൻ കഴിയും. കാമറ കണ്ട ഉടനെ മുഖം പൊതി അവിടെ വന്നു നൃത്തം ചെയ്യുകയാണ് അയാൾ. സംഘത്തിലെ മറ്റംഗങ്ങൾ സഗാസാനിലെ രത്നരാജ് റസിഡൻസിയിൽ നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി പോകുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. 35-സെക്കൻഡ് ക്ലിപ്പിന്റെ അവസാനം, ഡാൻസിങ്ങ് കള്ളനും അവിടം വിട്ട് പോകുന്നത് കാണാൻ സാധിക്കും.
https://www.facebook.com/themumbaimirror/videos/1272281242914167/
ഗാന്ധിനഗർ പോലീസിന്റെ കണക്കുകൾ പ്രകാരം രത്നരാജ റെസിഡൻസിയിൽ 56 വയസുള്ള ഒരാളുടെ വീട്ടിൽ നിന്നും 1.81 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ ഇവർ മോഷിടിച്ചു എന്ന് പറയപ്പെടുന്നു.
Discussion about this post