കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടിയ ചിത്രമാണ് ഒറ്റമുറി വെളിച്ചം. ആ ചിത്രത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ ഒരുക്കുന്ന ഏറ്റവും പുതിയ എന്റെർറ്റൈനെർ ചിത്രം ആണ് ഡാകിനി. മൂന്ന് വൃദ്ധകൾ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തീയേറ്ററുകളിൽ ചിത്രം വമ്പൻ വിജയം ആയി മുന്നോട്ട് പോവുകയാണ്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരനും ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടെ പൌളി വല്‍സന്‍, സേതുലക്ഷ്മി എന്നിവരുമുണ്ട്. ഇപ്പോൾ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഇടത് വലത് എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടു. ഇന്ദ്രന്‍സിന്റെ രസകരമായി പ്രകടനങ്ങളാണ് ഗാനത്തില്‍ കാണുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്.
ചിത്രത്തിൽ ചെമ്പൻ വിൻഡോ, സൈജു കുറുപ്പ്, അലൻസിയർ, സുരാജ്, അജു വർഗീസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ബി രാകേഷ് , സന്ദീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Discussion about this post