ഒരു വാഹനം സ്വന്തമായുള്ള ആർക്കും അത് പുറത്തു കൊണ്ട് പോയാൽ പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. ജർമനിയിലെ വീസ്ബാദൻ എന്ന സ്ഥലത്ത് കാണപ്പെട്ട പാർക്കിംഗ് സൈൻ എല്ലാവരുടെയും ഹൃദയത്തിൽ ഒരു ചെറിയ സന്തോഷം നിറക്കുന്ന ഒന്നാണ്. കഴിഞ്ഞ ഒരു വർഷമായി തന്റെ നാലുവയസ്സുകാരനായ മകൻ സൈക്കിൾ പാർക്ക് ചെയ്യുന്ന പോസ്റ്റിൽ കാണപ്പെട്ട ഒരു പാർക്കിംഗ് സൈനിന്റെ ചിത്രം ആണ് കുട്ടിയുടെ അമ്മ പങ്ക് വച്ചിരിക്കുന്നത്. തന്റെ മകന്റെ സൈക്കിൾ സ്ഥിരമായി പാർക്ക് ചെയ്യാൻ “ഈ വാഹനം മാത്രം” എന്ന് ക്യാപ്ഷനോടെ സൈക്കിളിന്റെ പടം അടക്കം ആണ് ഒരു അപരിചിതൻ അനുവാദം നൽകിയിരിക്കുന്നത്.
My son has parked his bike by this lamppost just about every day for the last year. This morning, this sticker had appeared. Absolutely made our day. People can be so brilliant. Thank you, whoever did it 😊 pic.twitter.com/rYC8jCTD5L
— Christie Dietz (can also be found on 🟦☁️) (@asausagehastwo) September 24, 2018
കഴിഞ്ഞ ഒരു വർഷമായി എല്ലാദിവസവും എന്റെ മകന് പോസ്റ്റിനു മുന്നിലാണ് സൈക്കിൾ പാർക്ക് ചെയ്യുന്നത്. ഇന്ന് രാവിലെയാണ് ഈ സ്റ്റിക്കർ ഞങ്ങൾ കണ്ടത്. ഇത് ആര് ചെയ്തതായാലും വളരെ സന്തോഷം. കുട്ടിയുടെ ‘അമ്മ ട്വീറ്റ് ചെയ്തു.
Christie!! This is amazing!! 😍😍😍
— Emma Case (@EmmaCase) September 25, 2018
2 ലക്ഷം ലൈക്കുകൾക്കും 65000 റീ ട്വീറ്റുകളുമായി ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. അപരിചിതന്റെ മധുരമായ ഈ പ്രവർത്തിയെ പലരും പ്രശംസിച്ചു.
https://twitter.com/TPRMaynard7/status/1044371576299425792
Discussion about this post