സാങ്കേതികവിദ്യയുടെ ഈ പുതിയ ലോകത്തിൽ, ഒരു ജോലി തേടാനായി സിവി അപ്‌ലോഡ് ചെയ്യുന്നതോ അല്ലെങ്കിൽ അതിന്റെ ഒന്നിലധികം പകർപ്പുകൾ അച്ചടിക്കുക എന്നത് വലിയ ഒരു കാര്യമല്ല. പക്ഷെ അർജന്റീനയിൽ നിന്നുള്ള 21 കാരനായ കാർലോസ് ഡ്യൂറ്ട്ടിക്ക് അത് വലിയ ഒരു കടമ്പ തന്നെയാണ്. തന്റെ കയ്യിൽ ഒരു സിവി അച്ചടിക്കാൻ ക്യാഷ് ഇല്ലാത്തത് കൊണ്ട് അദ്ദേഹം തന്റെ സിവി ഒരു കടലാസ്സിൽ എഴുതിയാണ് നൽകിയത്.
കോർഡോബയിൽ നിന്നുള്ള തൊഴിൽരഹിതനായ യുവാവിന് ഏതു വിധേനയും ജോലി മേടിക്കുക എന്നത് അത്യാവശ്യം ആയിരുന്നു. ജോലി അന്വേഷിച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കാൻ അവന് മുത്തശ്ശിയിൽ നിന്നും പണം കടം വാങ്ങേണ്ടി വന്നു. തിരച്ചിലിനൊടുവിൽ അവൻ ഒരു പ്രാദേശിക കോഫി ഷോപ്പിലെത്തി ക്ഷമയോടെ ജോലിക്കാര്യം അറിയാനായി കാത്തിരുന്നു. അപ്പോൾ ആണ് ഷോപ്പിലെ ഒരു ജോലിക്കാരൻ തൽകാലം ആരെയും നോക്കുന്നില്ല എന്നും വേണമെങ്കിൽ അയാൾക്ക് തന്റെ റെസ്യുമെ സമർപ്പിച്ചിട്ട് പോകാം എന്ന് പറഞ്ഞത്.
https://www.facebook.com/photo.php?fbid=10155777108576966&set=p.10155777108576966&type=3
തന്റെ കയ്യിൽ അതിനുള്ള കാശ് ഇല്ലെന്നും അതുകൊണ്ട് അത് താൻ ഒരു പേപ്പറിൽ എഴുതി തരാം എന്നും യുവാവ് പറഞ്ഞതായി ജോലിക്കാരൻ പറയുന്നു. രണ്ട് പേനുകൾ ഉപയോഗിച്ച് വളരെ ലളിതമായി എഴുതിയ സിവി വളരെ ഇഷ്ടപെട്ട ലോപസ് എന്ന ജോലിക്കാരൻ ആണ് അത് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചത്. ഇത് വൈറൽ ആയതോടെ ആയിരകണക്കിന് ജോലി ഓഫറുകൾ ആണ് അദ്ദേഹത്തെ തേടി വന്നത്. ഇപ്പോൾ അദ്ദേഹം ഒരു ഗ്ലാസ് കമ്പനിയിൽ ജോലി നോക്കുകയാണ്.
https://www.facebook.com/photo.php?fbid=10155786007206966&set=pcb.10155786007966966&type=3&__tn__=HH-R&eid=ARABsnBp_4x4XfqeiO95ohXdI6vqplkhnOFwH55nvc5uF5oIedsq-f5zlG21OZZ0TFfBKRnjtVcOKuYA
Discussion about this post