ഇൻഡ്യയിലെ ഒരു ക്രിക്കറ്ററാകാനുള്ള ആഗ്രഹം പലപ്പോഴും എല്ലാരിലും ഉണ്ടാകുന്ന ഒരു കാര്യം ആണ്. 1.3 ബില്ല്യൻ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഓരോ കോണിലും ക്രിക്കറ്റ് കളിക്കാരാണ് ഇന്ത്യയിൽ ഉള്ളത്. പപ്പു റേയുടെ കാര്യം അങ്ങനെയായിരുന്നു. മറ്റുള്ളവരിൽനിന്നും വ്യത്യാസമായി വിശന്നുറങ്ങാതിരിക്കാനായി ഒരു ക്രിക്കറ്റ് കളിക്കാരനാകണം എന്നവന് തോന്നിയത്.
വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ പ്രൊഫഷണൽ ക്രിക്കറ്റിലെ ആദ്യ മത്സരത്തിന് റേ ഇപ്പോൾ തയ്യാറാവുകയാണ്. ഓരോ ദിവസം വീഴ്ത്തിയിരുന്ന വിക്കറ്റുകൾ ആയിരുന്നു അവന്റെ വിശപ്പ് അകറ്റിയിരുന്നത്.
പപ്പുവിന്റെ മാതാപിതാക്കൾ യഥാർഥത്തിൽ ബീഹാറിൽ നിന്നായിരുന്നു. മെച്ചപ്പെട്ട ജീവിതം നയിക്കാൻ അവർ ബംഗാളിലേക്ക് കുടിയേറി. പപ്പു കുഞ്ഞായിരിക്കുമ്പോഴും ഇരുവരും മരണമടഞ്ഞു. അവന്റെ മാതാപിതാക്കൾ മരിച്ചപ്പോൾ പപ്പുവിനെ അവന്റെ അമ്മാവൻ, ആന്റി എന്നിവർ സംരക്ഷണം ഏറ്റെടുത്തു. 15 വയസ്സുള്ളപ്പോൾ അമ്മാവൻ മരിച്ചു. ജീവിതം വീണ്ടും കഷ്ടപ്പാടിലായി.
അവിടെയാണ് ക്രിക്കറ്റ് അവന്റെ രക്ഷകനായി എത്തിയത്. ഇന്നും അവനു അന്നം നൽകുന്നതും ക്രിക്കറ്റ് ആണ്. ഇനിയും ഉയരങ്ങൾ കീഴടക്കാൻ അവൻ കളിച്ചു കൊണ്ടിരിക്കുന്നു.
Discussion about this post