ഈ ലോകത്ത് നമ്മുക്ക് അദ്‌ഭുതമായി തോന്നുന്ന ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. ദ്വീപുകൾ മുതൽ മരുഭൂമികൾ വരെ ഇവയിൽ പെടും. ജീവിതത്തിൽ ഒരിക്കൽ എങ്കിലും അവിടെക്ക് പോകാൻ ആഗ്രഹം ഇല്ലാത്തവർ കുറവായിരിക്കും. അതുപോലെ ഒരു അദ്‌ഭുതം ആണ് ചൈനയിലെ ഡന്‍ഹുആങ്ങ് ക്രെസെന്റ് തടാകം. യാത്രികരുടെ പ്രിയപ്പെട്ട സ്ഥലം ആണ് മരുഭൂമിക്ക് നടുക്കുള്ള ഈ ശുദ്ധജലം ലഭിക്കുന്ന തടാകം.
വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഡന്‍ഹുആങ്ങ് മരുഭൂമിയിൽ മഴ ലഭിക്കുന്നത്. അവിടെ ആണ് ഈ പകുതി എത്തിയ ചന്ദ്രന്റെ ആകൃതിയിൽ ഉള്ള തടാകം. ഇതിനു 2000 വർഷത്തെ പഴക്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ഡന്‍ഹുആങ്ങ് നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാറിയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. സഞ്ചാരികൾക്ക് ഒരു വിസ്മയം ആയി കേൾക്കുന്നവർക്ക് ഒരിക്കലെങ്കിലും പോകാൻ കൊതിക്കുന്ന അദ്‌ഭുതമായും ഈ തടാകം മാറുന്നു.
ചൈനയിലെ ഏറ്റവും വലിയ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ക്രെസെന്റ് തടാകം. പക്ഷെ ഇപ്പോൾ ഈ തടാകത്തിലെ ജലനിരപ്പ് താഴുകയാണ്. അതുകൊണ്ട് തന്നെ ഇവിടെ വെള്ളം നിറക്കാൻ ഒരു സമയത്തും ചൈനീസ് സർക്കാർ ഇതിലേക്ക് ശുദ്ധ ജലം എത്തിക്കുന്നു.
Discussion about this post