പരസ്പരമുള്ള അരിശം തീർക്കാൻ സ്വന്തം കാറുകൾ ഇടിച്ചു തകർത്ത് ദമ്പതികൾ. സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു സംഭവമാണിത്. പുറത്തുവന്ന വിഡിയോയിൽ ഭാര്യയുടെ ചുവന്ന കാര് ഭർത്താവിന്റെ വെള്ള കാറിനെ ഇടിച്ചു തകർക്കുന്നതാണ് കാണാൻ കഴിയുന്നത്. പക്ഷെ ആദ്യം ഈ കാര്യം തുടങ്ങിയത് ഭർത്താവ് ആയിരുന്നു.
ഒരു യാത്രക്ക് ശേഷം ഇരുവരും പരസ്പരം വഴക്ക് കൂടിയാണ് തിരിച്ചെത്തിയത്. കാറിൽ നിന്നും ഇറങ്ങിയ ഭാര്യ ദേഷ്യത്തിൽ ഭർത്താവിന്റെ കാർ ഡോർ ആഞ്ഞടച്ചു. ഇതിന്റെ ദേഷ്യത്തിൽ അയാൾ ഭാര്യയുടെ ചുവന്ന കാറിൽ മൂന്ന് പ്രാവശ്യം തന്റെ കാർ കൊണ്ട് ശക്തമായി ഇടിച്ചു. ഇതിനു പകരം വീട്ടിയതാണ് ഭാര്യ.
Discussion about this post