ദിശകൾ അറിയുന്നതിനും നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി കണ്ടെത്തുന്നതിനും ഗൂഗിൾ മാപ്സ് വളരെ ഉപയോഗപ്രദമാണ്. പിന്നെ നിങ്ങളെ വിവാഹമോചനത്തിന്റെ പാതയിലേക്കും അത് നയിക്കുന്നു. കേൾക്കാൻ വിചിത്രം ആണല്ലേ. പക്ഷെ അങ്ങനെ ഒരു സംഭവം നടന്നു. ഒരു പെറുവിയൻ മനുഷ്യൻ തന്റെ ഭാര്യയുടെ ചിത്രങ്ങൾ ഗൂഗിൾ സ്ട്രീറ്റ് വിടുവിൽ കണ്ട് ഞെട്ടി. ഭാര്യ മറ്റൊരാളെ ആലിംഗനം ചെയ്യുകയും മറ്റും ചെയ്യുന്ന ഫോട്ടോകൾ ആണ് അയാൾ കണ്ടത്.
അയാൾ അവളെ പിന്നീട് വിവാഹമോചനം ചെയ്തു. പെറുവിലെ തലസ്ഥാനമായ ലൈമയിൽ ഒരു പാലത്തിൽ എത്താൻ ഏറ്റവും നല്ല മാർഗം നോക്കുകയായിരുന്നു അയാൾ. അപ്പോൾ അയാൾ തന്റെ ഭാര്യ മറ്റൊരാളുമായി ഒരു ബെഞ്ചിൽ ആലിംഗനം ചെയ്തിരിക്കുന്നത് കണ്ടത്. കൂടെ ഉണ്ടായിരുന്ന ആൾ അവളുടെ മുടികൾ തഴുകുന്നുണ്ടായിരുന്നു. ഭാര്യ അയാളുടെ മടിയിൽ കിടക്കുകയും ചെയ്യുന്നു.
കഴിഞ്ഞ കാലത്ത് ഒരു ബന്ധം ഉണ്ടെന്ന് അവർ സമ്മതിച്ചു. അവിശ്വസ്തതയുടെ അടിസ്ഥാനത്തിൽ, ഈ ദമ്പതികൾ ഇപ്പോൾ വിവാഹമോചനം നേടിയിരിക്കുന്നു.
Discussion about this post