മാതൃത്വവും പ്രൊഫഷനും ഒരുമിച്ചു കൊണ്ട് പോകാൻ വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. അതിനു ചുറ്റുമുള്ളവരുടെ സഹായം ആവശ്യമായി വരുന്നു. അടുത്തിടെ ഒരു പരീക്ഷ എഴുതാൻ വന്ന യുവതിയുടെ കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ എത്തിയത് ഡ്യൂട്ടിയിൽ ഉള്ള ഒരു പോലീസ് ഓഫീസർ ആയിരുന്നു. അതിന്റെ ഫോട്ടോ ഇപ്പോൾ ഓൺലൈനിൽ വലിയ തരംഗം സൃഷിടിച്ചിരിക്കുകയാണ്.
തെലുങ്കാനയിലെ മഹംബബ് നഗറിലെ ജില്ലാ പോലീസ് മേധാവി ഐ.പി.എസ് രമ രാജേശ്വരി ഷെയർ ചെയ്ത ഫോട്ടോയിൽ കാക്കി യൂണിഫോം ധരിച്ച ഒരാൾ തന്റെ കയ്യിലുള്ള കുഞ്ഞിനെ ആശ്വസിപ്പിക്കുന്നത് കാണാൻ കഴിയും.മൂസാപേട്ട് പോലീസ് സ്റ്റേഷനൈൽ ഹെഡ് കോൺസ്റ്റബിൾ ആയ മുജീബ് ഉർ റഹ്മാൻ എന്ന പോലീസുകാരൻ ആയിരുന്നു അത്. “എസ്സിടിപിസി പരീക്ഷ നടക്കുന്ന സെന്ററിലെ ചുമതല അദ്ദേഹത്തിന് ആയിരുന്നു, ഹാളിൽ പരീക്ഷ എഴുതുന്ന ഒരു അമ്മയുടെ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം” എന്നും അവർ ട്വിറ്ററിൽ കുറിച്ചു.
https://twitter.com/rama_rajeswari/status/1046298641273577472
എസ് ഐ ടി പി സി പ്രാഥമിക പരീക്ഷയ്ക്കായി അനുവദിച്ച മഹബബ്നഗർ ബോയ്സ് ജൂനിയർ സ്കൂളിൽ നിന്നുമാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ ഒരുപാട് പേർ അഭിനന്ദിച്ചു.
Discussion about this post