മതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിക്കുന്ന കാലഘട്ടത്തിൽ മതസൗഹാർദ്ദത്തെ പറ്റിയുള്ള ഒരു സ്ത്രീയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ ആവുകയാണ്. സാനിയ അഹ്മദ് ഹസൻ തന്റെ ഫേസ്ബുക്കിൽ വളരെ കുറച്ചു ഹിന്ദു കുടുംബങ്ങളുള്ള ദില്ലിയുടെ ജാമിയ നഗറിലെ മുസ്ലീം പ്രദേശത്ത് എങ്ങനെ ജീവിക്കുന്നു എന്നതിനെപ്പറ്റി സംസാരിക്കുന്നു. ജാമിയ നഗറിൽ നവരാത്രി സമയത്ത് രാംലീല നടന്നുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
രണ്ട് മതവിഭാഗങ്ങൾ എങ്ങനെ പരസ്പരം വിശ്വസിക്കുന്നതായും പരസ്പരസ്നേഹം പുലർത്തുന്നതിനെക്കുറിച്ചും സാനിയ പ്രതികരിക്കുന്നുണ്ട്. നവരാത്രി ദിനങ്ങളിൽ ഭജൻ കളിക്കുന്ന അമ്പലങ്ങൾ നിസ്‌കാര സമയം ഭജൻ നിർത്തി വയ്ക്കുന്നു എന്നും അവർ പറയുന്നു.
https://www.facebook.com/sania.ahmad2/posts/10156090202986374
മറുവശത്ത്, മുസ്ലീം മാംസം കടകൾ ഒരു കറുത്ത മൂടുശീല സ്ഥാപിച്ച് അവരുടെ വിൽപനകൾ ഒൻപത് ദിവസം പിന്നിലൂടെ നടത്തുമെന്നും, ഇത് നവരാത്രി ആഘോഷങ്ങളുടെ സമയത്ത് ഉള്ള അവരുടെ കാര്യങ്ങൾക്ക് ഭംഗം വരാതെ ഇരിക്കാൻ ആണെന്നും പറയുന്നു. 3,900 ലൈക്കുകൾ, 22,00 ൽ അധികം ഷെയറുകളുമായി പോസ്റ്റ് വൈറൽ ആയി.
https://youtu.be/6PvlKic6Uz8
Discussion about this post