നിർമാതാവും, സംവിധായകനും, നടനുമായ കരൺ ജോഹർ അവതരിപ്പിക്കുന്ന പരിപാടിയാണ് കോഫീ വിത്ത് കരൺ എന്നത്. ഇപ്പോൾ ഇതിന്റെ ആറാമത്തെ സീസൺ ടെലികാസ്റ് ചെയ്യാൻ പോവുകയാണ്. ആയ എപ്പിസോഡിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ദീപിക പദുക്കോണും ആണ് എത്തുന്നത്. ഇതിന്റെ പുറത്തു വന്ന രസകരമായ ടീസർ ആണ് ഇപ്പൊൾ വൈറൽ ആകുന്നത്. ബോളിവുഡിലെ സുന്ദരനായ രണ്‍ബിറിന്റെ പഴയ കാമുകി ദീപികയും നിലവിലെ കാമുകി ആലിയയും ഒന്നിച്ചെത്തിയതുകൊണ്ട് തന്നെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ദീപികയും ആലിയയും ഉടന്‍ വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന തരത്തിലാണ് കരണ്‍ ജോഹര്‍ സംസാരിക്കുന്നത്. ആരുടെ വിവാഹമാണ് ആദ്യം എന്ന ചോദ്യത്തിന് ഇരുവരും പരസ്പരം വിരല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ദീപിക പറയുന്നത് നുണയാണെന്ന് ആലിയയും കരണും ആരോപിക്കുന്നുമുണ്ട്. ഈ രസകരമായ ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. ദീപികയുടേയും രണ്‍വീര്‍ സിങിന്റേയും വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളായി
Discussion about this post