കുട്ടിക്കാലത്തെ ആവേശം മുതൽ മുതിർന്നവർക്കുണ്ടായ നോസ്റ്റാൾജിയ വരെ അടങ്ങുന്ന ഒന്നാണ് കാർട്ടൂൺ നെറ്റ്‌വർക്ക് എന്ന ചാനൽ. കാർട്ടൂൺ നെറ്റ്വർക്ക് (സിഎൻ) പെൻസിൽവാനിയയിലെ അവരുടെ ആദ്യത്തെ ഹോട്ടൽ കൊണ്ട് ഹോട്ടൽ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നത് എല്ലവർക്കും നൽകുന്ന ആവേശം വലുതാണ്. ഒമ്പത് ഏക്കറോളം സ്വത്ത് നമ്മുടെ പ്രിയപ്പെട്ട ഷോകളുമായി നിറഞ്ഞു നിൽക്കും.
പാലസ് എന്റർടൈമെന്റിനൊപ്പം ചേർന്നാണ് ഈ ഹോട്ടൽ നിർമിക്കുന്നത്. പാലസ് എന്റർടൈൻമെന്റ് ഇപ്പോൾ അമ്യൂസ്മെന്റ് പാർക്കുകൾ, ജലപാർക്കുകൾ എന്നിവയുമായി അമേരിക്കയിലെയും ആസ്ത്രേലിയയിലെയും പ്രവർത്തിക്കുന്നു.
തീം അടിസ്ഥാനമാക്കിയുള്ള ഹോട്ടലിൽ , ഏറ്റവും മികച്ച കാർട്ടൂണുകളായ അഡ്വെഞ്ചർ ടൈം, വീ ആർ ബേർ ബിയേർസ്”, “ദ പവർപുഫ് ഗേൾസ്” എന്നിവയാണ് കൂടുതലായും ഉണ്ടാവുക.
Discussion about this post