നമ്മുടെ ചില നഗരങ്ങളുടെ പേര് കേട്ടാൽ നമ്മുക്ക് തോന്നും ഇത് നമ്മുടെ സ്വന്തം നാട്ടിൽ മാത്രം ഉള്ള പേര് ആണെന്ന്. പക്ഷെ അങ്ങനെ അല്ല. ചില ഇന്ത്യൻ നഗരങ്ങളുടെ അതെ പേരുള്ള വിദേശ നഗരങ്ങൾ ഉണ്ട്. നമ്മുക്ക് അവയെ പരിചയപ്പെടാം.
ഡൽഹി, ഇന്ത്യ / ഡൽഹി യുണൈറ്റഡ് സ്റ്റേറ്റ്സ്

ഇന്ത്യയുടെ തലസ്ഥാന നഗരവും അമേരിക്കയുടെ ഒരു പ്രധാന നഗരത്തിനും ഒരേ പേരാണ്. രണ്ടും ഉച്ചരിക്കുന്നതും ഒരേ പോലെയാണ്.
കൊച്ചി, കേരളം / കൊച്ചി, ജപ്പാൻ

നമ്മുടെ കേരളത്തിന്റെ മെട്രോ നഗരമാണ് കൊച്ചി. ജപ്പാനിലെ ഒരു വിനോദസഞ്ചാര നഗരത്തിനും ഇതേ പേര് തന്നെയാണ്. കടൽ ഭക്ഷണം ആണ് ഈ രണ്ട് നഗരങ്ങളിലെയും പ്രത്യേകത.
പാറ്റ്ന, ബീഹാർ / പാറ്റ്ന, സ്കോട്ട്ലാൻഡ്

ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ നിന്നും പ്രചോദനമായാണ് സ്കോട്ട്ലാന്ഡിലെ ഈ ഗ്രാമത്തിനു അതെ പേര് നൽകിയത്.
ഹൈദരാബാദ്, ഇന്ത്യ / ഹൈദരാബാദ്, പാകിസ്ഥാൻ

ഒരിക്കൽ ഇന്ത്യയുടെ ഭാഗമായിരുന്ന സ്ഥലമായിരുന്നു പാകിസ്ഥാനും. ഇന്ത്യയിലെ ഹൈദരാബാദ് പോലെ തന്നെയാണ് പാകിസ്താനിലെഹൈദരാബാദും. രണ്ടും രാജകീയ കാര്യങ്ങളാൽ പ്രശസ്തമാണ്.
സേലം, തമിഴ്നാട് / സേലം, യുണൈറ്റഡ് സ്റ്റേറ്റ്സ്

പുരാതന നഗരമായ സേലം കണ്ടു പിടിച്ചത് ഒന്നാം നൂറ്റാണ്ടിൽ ആണ്. ഇതേ പേരുള്ള ഒരു ഗ്രാമപ്രദേശമാണ് അമേരിക്കയിലെ സേലം.
Discussion about this post