ഒരു മുത്തശ്ശി കഥപോലെ തങ്ങളുടെ കല്യാണം നടക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ് ഭൂരിഭാഗം പെൺകുട്ടികളും. ഈ സ്വപ്‌നങ്ങൾ എല്ലാം കാണാൻ മാത്രമേ ഈ വിഭാഗത്തിൽ ഉള്ള മിക്ക പെൺകുട്ടികൾക്കും പറഞ്ഞിട്ടില്ല. പക്ഷെ അതിൽ അങ്ങനെ ഉള്ള ആഗ്രഹം നടത്തുന്നവരും ഉണ്ട്. ന്യൂ സൗത്ത് വെയ്ൽസ് ഓസ്ട്രേലിയയിൽ നിന്നുള്ള എമിലി ബ്രെഡൻ അവരിൽ ഒരാളാണ്.
പ്രൊഫഷണലായ ഒരു ക്ലീനറും ഒരു വലിയ ഡിസ്നി ആരാധകനുമായ എമിലി സിൻഡ്രേല്ല രാജകുമാരിയുടെ വേഷത്തിൽ ആണ് വിവാഹത്തിന് എത്തിയത്. രാജകുമാരി ഗൗൺസ്, ടിയറ, ഒരു മിക്കി മൗസ് കേക്ക് എല്ലാം ഉണ്ടായിരുന്നു. അവളുടെ ചെക്കനെ പ്രിൻസ് ചാർമിങ്ങിന്റെ വേഷത്തിൽ എത്തിക്കാനും അവൾക്ക് കഴിഞ്ഞു.
“ഞാൻ എപ്പോഴും ഡിസ്നിയുടെ ആരാധിക ആയിരുന്നു. എന്റെ കുട്ടിക്കാലം മുതൽ എല്ലാ ഡിസ്‌നി സിനിമകളും ഞാൻ വീക്ഷിക്കുന്നുണ്ടായിരുന്നു. അത് എന്റെ ജീവിതത്തെ ഒരുപാട് മാറ്റിയിരുന്നു. ഞാൻ അവരെ എല്ലാവരെയും സ്നേഹിച്ചു, പക്ഷേ എന്റെ പ്രിയപ്പെട്ടത് എപ്പോഴും സിൻഡ്രേല്ല ആയിരുന്നു. അതുകൊണ്ട് ഞാൻ എന്റെ കല്യാണം അങ്ങനെ ആക്കാൻ തീരുമാനിച്ചു.” അവൾ പറഞ്ഞു.
എത്തിയ അതിഥികളും സിൻഡ്രേല്ലയിലെ കഥാപാത്രങ്ങളുടെ വേഷത്തിൽ ആണ് എത്തിയത്.
Discussion about this post