വിദ്യുത് ജമാലിനെ നായകനാക്കി ഹോളിവുഡ് സംവിധായകൻ ആയ ചക്ക് റസ്സൽ സംവിധാനം ചെയ്യുന്ന ഇന്ത്യൻ ചിത്രം ആണ് ജംഗ്‌ളീ. വിദ്യുത് ജമ്മൽ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ.തന്റെ അച്ഛന്റെ ആന റിസർവ് നോക്കി നടത്തുന്ന യുവാവും അവിടെ ഉണ്ടാകുന്ന പ്രശനങ്ങളും ആണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി.
ജിം കാരി, ആർനോൾഡ് ഷ്വാസ്നെനെഗെർ, ഡ്വയ്ൻ ജോൺസൺ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ‘ദ മാസ്സ്ക്’, ‘ഇറേസർ ‘, ‘ദ സ്കോർപിയൻ കിംഗ്’ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശസ്ത സംവിധായകൻ ആണ് ചക്ക് റസ്സൽ. ആദ്യമായി അദ്ദേഹം ഒരുക്കുന്ന ഇന്ത്യൻ ചിത്രം ആണിത്. ചിത്രത്തിൽ വിദ്യുതിന്റെ അതിസാഹസികമായ സംഘട്ടന രംഗങ്ങൾ ഉണ്ടാകും എന്നും സൂചന തരുന്നു ടീസർ. വിനീത് ജൈൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സമീർ ഉദ്ദിൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു.
Discussion about this post