ചോക്ലേറ്റ് കൊണ്ടൊരു വീട്, കേട്ടാൽ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ആണല്ലേ. എന്നാൽ സത്യമാണ്. ഫ്രാൻസിലെ ആർട്ടിസാൻ ജീൻ ലൂക്ക് ഡെക്യുസിയൂ, പാരിസിലെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ ഒരു കോട്ടേജ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ച ഒരു കോട്ടേജ്. നമ്മുക്ക് അതിനുള്ളിൽ താമസിക്കാൻ അകഴിയും എന്നതാണ് ഏറ്റവും രസകരമായ സംഭവം.
മേൽക്കൂര, അടുപ്പ്, ജനലുകൾ, ഫയർ പ്ലെയ്സ്, ക്ലോക്ക് എന്നിവയെല്ലാം ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കിയത് ആണ്.ഇതും പോരിനെകിൽ ഒരു ഹോട്ടൽ ബുക്കിംഗ് സൈറ്റ് ഒരു രാത്രി ഇവിടെ കഴിയാൻ വേണ്ടി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
കോട്ടേജിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കഴിഞ്ഞു. ബുക്കിംഗ്.കോം ന്റെ അടിസ്ഥാനത്തിൽ , ഈ വീട് 1.5 ടൺ ചോക്ലേറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
https://twitter.com/cleo77s/status/1046207919568510977
https://twitter.com/TammieNestor1/status/1046223881139367937
https://twitter.com/AraceliHurtado8/status/1046263919189340160
Discussion about this post