വർഗീയ പരമാർശം നടത്തിയതിന്റെ പേരിൽ കെനിയൻ പൊലീസ് ചൈനീസ് ബിസിനസ്സുകാരനെ അറസ്റ്റ് ചെയ്തു. ഇയാൾ കെനിയൻ പ്രസിഡന്റ്നെയും കെനിയയിലെ ആൾക്കാരെയും കുറിച്ച നടത്തിയ പരാമർശങ്ങൾ അടങ്ങിയ വീഡിയോ വൈറൽ ആയിരുന്നു.ചൈനീസുകാരനായ ലിയു വിനെ ഡീപോർട് ചെയ്യാൻ ഉള്ള നടപടികൾ ഇപ്പോൾ കെനിയയിൽ നടക്കുകയാണ്.
https://twitter.com/EXTENDKenya/status/1037632098159480832
“കെനിയയിലെ എല്ലാവരും കുരങ്ങന്മാരെ പോലെ ആണ്. എന്തിനു കെനിയൻ പ്രസിഡന്റും ഒരു കുരങ്ങൻ ആണ്. എനിക്ക് ഈ സ്ഥലം ഇഷ്ടമല്ല. ഞാൻ ഇവിടെ കിടക്കേണ്ടവൻ അല്ല. ഇവിടത്തെ കുരങ്ങൻ മനുഷ്യരെ എനിക്ക് ഇഷ്ടമല്ല. അവരോട് സംസാരിക്കാൻ പോലും എനിക്ക് താല്പര്യമില്ല. അവരെ നാറ്റം ആണ്, പിന്നെ മണ്ടന്മാരും കറുത്തവന്മാരും ആണ് ഇവിടെ ഉള്ളത്. ഇവർക്ക് അമേരിക്കയിലെ വെളുത്ത ആൾക്കാരെ പോലെ നടന്നാൽ എന്താണ് കുഴപ്പം.” എന്നിങ്ങനെ പോകുന്നു ലിയു ന്റെ സംഭാഷണം.
Discussion about this post