ബീജിംഗ്:വളരെ അധികം കഠിനാധ്വാനം വേണ്ട ആയോധന കലയാണ് കുന്‍ഫു. കുന്‍ഫുവിന്റെ ദ്രുത ഗതിയിലുള്ള ചലനങ്ങളും അടവുകളും എപ്പോഴും കാണികളെ അമ്പരപ്പിക്കാറുണ്ട്. സെന്‍ട്രല്‍ ചൈനയില്‍ നിന്നുള്ള കുന്‍ഫു മാസ്റ്ററായ ഷാങ് യിലോഗിംന്റെ കുന്‍ഫു അടവാണ് ഇപ്പോള്‍ എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത്.
ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് സ്വന്തം മൂക്കിലൂടെ വലിച്ചു കയറ്റി കണ്ണിലൂടെ ആ വെള്ളം പുറത്തേയ്ക്ക് കൊണ്ടു വരും. ഇത് അദ്ദേഹം കണ്ണിലൂടെ തന്നെ ചെടികള്‍ക്ക് സ്േ്രപ ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വെള്ളം ഉപയോഗിച്ച് മാത്രമല്ല പാല്‍ ഉപോയോഗിച്ചും യില്ലോങ് ഈ വിദ്യ ചെയ്തു കാണിച്ചു.
Discussion about this post