ബിജിംങ്: മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ചന്ദ്രന്‍റെ ഇരുണ്ട മേഖലയില്‍ ചൈനയുടെ ചാങ് ഇ-4 എന്ന പേടകം ഇറങ്ങി. ചൈനീസ് പ്രദേശിക സമയം 10.26നാണ് പരിവേഷണ വാഹനം ചന്ദ്രന്‍റെ മണ്ണില്‍ തൊട്ടത്. പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വേണ്ടിയാണ് ചൈന ഈ പ്രദേശത്ത് വാഹനം ഇറക്കിയത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനിലാണ് പരിവേഷണ വാഹനം ഗവേഷണം നടത്തുക. ചൈനീസ് നാഷണല്‍ സ്പൈസ് അഡ്മിനിസ്ട്രേഷന്‍ (സിഎന്‍എസ്‌എ)യാണ് ഈ വാഹനം നിര്‍മ്മിച്ചത്. വലിയ ഗര്‍ത്തങ്ങളും, കുഴികളും പര്‍വ്വതങ്ങളും ഉള്ള ഈ പ്രദേശം റോവറിനു വെല്ലുവിളിയാകും എന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്.
Discussion about this post