മണി രത്‌നം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചെക്ക ചിവന്ത വാനം. ഇന്നലെ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ ഹയാത്തി എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു ഇറങ്ങിയിരിക്കുകയാണ്. അരുൺ വിജയ്, ഐശ്വര്യ എന്നിവരാണ് ഗാനത്തിൽ. 2 ദിവസ്സം കൊണ്ട് ഗാനം 1 മില്യൺ ആളുകൾ കണ്ടു കഴിഞ്ഞു. മെയ്സാ കാര, ശിവ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിജയ് സേതുപതി, അരവിന്ദ് സാമി, സിമ്പു, അരുൺ വിജയ്, പ്രകാശ് രാജ്, ജ്യോതിക, ഐശ്വര്യ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. മണി രത്‌നം തന്നെ എഴുതി നിർമിച്ച പടത്തിന് ക്യാമറ ചെയ്തിരിക്കുന്നത് സന്തോഷ് ശിവൻ ആണ്. എആർ റഹ്മാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിച്ചിരിക്കുന്നത്.
ഒരു ഗ്യാങ്സ്റ്റർ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ അരവിന്ദ് സാമി, സിമ്പു, അരുൺ വിജയ് എന്നിവർ സഹോദരങ്ങൾ ആയി എത്തുന്നു. ഒരു പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് വിജയ് സേതുപതി. സഹോദരങ്ങൾ തമ്മിലുള്ള പകയുടെ കഥയാണ് ചിത്രം.
Discussion about this post