ചെക്കാ ചിവന്ത വാനത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. മഴൈ കുരുവി എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വൈരമുത്തുവിന്റെ വരികൾക്ക് എആർ റഹ്മാൻ തന്നെ സംഗീതം നൽകി അദ്ദേഹം തന്നെ ആലപിച്ച ഗാനം ആണിത്.
മണി രത്‌നം വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ഗ്യാങ്സ്റ്റർ ചിത്രമാണ് ചെക്ക ചിവന്ത വാനം. വിജയ് സേതുപതി, അരവിന്ദ് സാമി, സിമ്പു, അരുൺ വിജയ്, ജ്യോതിക , പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. മണി രത്‌നം തന്നെ തിരക്കഥയൊരുക്കി അദ്ദേഹം തന്നെ നിർമിക്കുന്ന ചിത്രത്തിൽ കാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവൻ ആണ്.
Discussion about this post