വിജയ് സേതുപതി. അരവിന്ദ് സാമി, സിമ്പു, അരുൺ വിജയ്, ജ്യോതിക എന്നിവരെ പ്രാധാന കഥാപാത്രങ്ങളാക്കി മണി രത്‌നം ഒരുക്കുന്ന ഗ്യാങ്സ്റ്റർ വിഭാഗത്തിൽ പെട്ട ചിത്രമാണ് ചെക്കാ ചിവന്ത വാണം. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലെർ തരംഗം ആയി കൊണ്ടിരിക്കുകയാണ്.
സേനാപതി എന്ന ഗ്യാങ്സ്റ്ററുടെ മക്കളായി ആണ് അരവിന്ദ് സാമി, അരുൺ വിജയ്, സിമ്പു എന്നിവർ എത്തുന്നത്. ഒരു റഫ് പൊലീസുകാരനായി ആണ് വിജയ് സേതുപതി. ഗ്യാങ്സ്റ്റർ ഡയനാസ്റ്റിയുടെ തലപ്പത്തു എതാൻ ശ്രമിക്കുന്ന സഹോദരങ്ങളും അതിനിടെ ഉണ്ടാകുന്ന ചതിയും മറ്റുമാണ് ചിത്രമെന്നാണ് ട്രൈലെർ നൽകുന്ന സൂചന.
മണി രത്‌നം തന്നെ നിർമിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവൻ ആണ്. ഗാനങ്ങൾ ചിറ്റ പെടുത്തിയിരിക്കുന്നത് എആർ റഹ്മാനും ആണ്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
Discussion about this post