ഒരു വിരമിച്ച ആർമി കേണലിന്റെ മകൻ, സ്‌കൂളിൽ നിന്നും പുറത്താക്കപ്പെട്ട ആൾ, ഇംഗ്ലീഷ് വളരെ നന്നായി പറയും. മാട്രിമോണിയൽ സൈറ്റ് വഴി പറ്റിച്ചത് 25 സംസ്ഥാനങ്ങളിലായി 50 സ്ത്രീകളെ കബളിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 42 വയസായ സിദ്ധാർഥ് മെഹ്‌റ മാട്രിമോണിയൽ സൈറ്റിൽ താൻ ഒരു ആർമി മേജർ ആണെന്നാണ് പറഞ്ഞിരുന്നത്.
ആദ്യം ഇയാൾ വിവിധ സൈറ്റുകളിൽ നിന്നും കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരുടെ ഫോട്ടോകൾ സംഘടിപ്പിക്കുകയും മാട്രിമോണില സൈറ്റുകളിൽ ഈ ഫോട്ടോകൾ വെച്ച് അക്കൗണ്ട് തുടങ്ങുകയും ചെയ്യും. സ്ത്രീകളുമായി പരിചയത്തിലാകുന്ന ഇയാൾ ആദ്യം അവരോട് നല്ല രീതിയിൽ അടുക്കുകയും പിന്നീട് അവർ പോലും അറിയാതെ കാശ് അടിച്ചു മാറ്റുകയും ചെയ്യും. ഇയാൾ മാട്രിമോണിയൽ സൈറ്റ് വഴി വിവാഹം ആലോചിച്ച ഒരു പെൺകുട്ടിയുടെ പരാതിയിന്മേൽ ആണ് അന്വേഷണം നടന്നതും ഇയാളെ അറസ്റ്റ് ചെയ്തതും.
Discussion about this post