കമൽഹാസന്റെ സഹോദരൻ ചാരുഹാസൻ നായകനായി തിരിച്ചെത്തുന്ന ചിത്രമാണ് ദാദ 87. വിജയ് ശ്രീ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദ്ദേഹം വീണ്ടും നായകനായി എത്തുന്നത്. സത്യാ എന്ന ഡോണിന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
വേദം പുടിത്തത് എന്ന ഭാരതിരാജ ചിത്രത്തിലാണ് അദ്ദേഹം അവസാനമായി നായകനായി അഭിനയിച്ചത്. ഇപ്പോൾ 87 ആം വയസിൽ ആണ് അദ്ദേഹം വീണ്ടും നായകനാകുന്നത്. മുൻകാല നടിയും കീർത്തി സുരേഷിന്റെ മുത്തശ്ശിയുമായ സരോജയാണ് അദ്ദേഹത്തിന്റെ നായികയായി എത്തുന്നത്. ജനഗരാജ് , ആനന്ദ് പാണ്ടി, ജെനി പല്ലവി, ആണ് ലാവണ്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
Discussion about this post