ഇന്ത്യയിലെ ഭക്ഷണത്തിന്റെ തെരുവ് എന്നാണ് ചാന്ദിനി ചൗക്കിനെ അറിയപ്പെടുന്നത്. ആ തെരുവിലൂടെ നടന്നാൽ നമ്മുടെ മൂക്കിലേക്ക് ഭക്ഷണത്തിന്റെ മണം ഇടിച്ചു കയറും. മുഗൾസ് രാജ്യം ഭരിച്ചിരുന്നപ്പോൾ ഉണ്ടായതാണ് ഈ തെരുവ് അത് ഇന്നും നിലനിന്ന് പോകുന്നു. ചാന്ദിനി ചൗക്കിൽ എത്തുന്ന ഒരാൾ പോയിരിക്കേണ്ട കുറച്ച ഭക്ഷണശാലകൾ ഉണ്ട്. അവയെ പരിചയപ്പെടാം.
ബാബു റാമിന്റെ ദേവി ദയാൽ പറോട്ട കട
125 വർഷമായി പറോട്ടകൾ വിൽക്കുന്ന ഒരു കടയാണ് ഇത്. നമ്മുടെ പോക്കറ്റ് കാലി ആകാതെ തന്നെ നമ്മുക്ക് ഇവിടുന്ന് നിന്നും വയറു നിറയെ പറോട്ട കഴിക്കാൻ കഴിയും. 100 ൽ അധികം വ്യത്യസ്തമായ പറോട്ടകൾ ലഭ്യമാണ്.
ലോട്ടൻ ചോളാ ഭക്ഷണശാല
ലോട്ടൻ ചോളാ ഭക്ഷണശാല 1977 മുതൽ ഇവിടെ ഭതുരെ വിൽക്കുന്നു. ഇത് ഡൽഹിയിലെ ഏറ്റവും പഴക്കം ചെന്ന ചോളാ ബാത്തുര കടയാണിത്.
ഹസാരി ലാൽ ഖുർച്ചന് വാലെ
ഇവിടെ ലഭിക്കുന്ന മധുര പലഹാരത്തിനു വളരെ ആരാധകർ ആണ്. എണ്ണയിലും പാലിലുമായി തിളപ്പിച്ചെടുക്കുന്ന ഈ മധുരപലഹാരങ്ങൾ കഴിക്കാൻ സിനിമാ താരങ്ങൾ വരെ എത്താറുണ്ട്.
ഖാൻ ഓംലറ്റ് കോർണർ
മുട്ട പ്രേമികൾക്ക് ഒരു പറുദീസയാണ് ഖാൻ ഓംലെറ്റ് കോർണർ. ഇവിടെ എല്ലാത്തരം ആൾക്കാർക്കുമുള്ള വിവിധ തരത്തിലുള്ള മുട്ട വിഭവങ്ങൾ ലഭിക്കും.
ഓൾഡ് ഫേമസ് ജലേബി വാല
1884 മുതലുള്ള ജിലേബി ഷോപ്പാണ് ഇത്. വെണ്ണയിലും മധുരത്തിലും ആയി തിളപ്പിച്ചെടുക്കുന്ന ഇവിടത്തെ ജിലേബിക്ക് ആരാധകർ ഏറെയാണ്.
Discussion about this post