വിനയൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ഒരു ചാലക്കുടിക്കാരൻ ചങ്ങാതി. കലാഭവൻ മണിയുടെ അടുത്ത സുഹൃത്തും അദ്ദേഹത്തിന് മികച്ച വേഷങ്ങളും നൽകിയ ഒരു സംവിധായകൻ ആണ് വിനയൻ. ‘അമ്മ സംഘടനയിൽ ഉള്ള വിലക്കെല്ലാം മാറി മുൻനിര നടന്മാരെ വെച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തു വന്നു.
മിമിക്രി താരം സെന്തിലാണ് കലാഭവൻ മണിയുടെ വേഷത്തിൽ എത്തുന്നത്. രമേശ് പിഷാരടി, സലിം കുമാർ, ജോയ് മാത്യു, ഹണി റോസ്, ജോജു, സുനിൽ സുഖദ, ധർമജൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിജിബാൽ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പ്രകാശ്കുട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Discussion about this post