ഒഡീഷയിലെ അഭയാർഥി ഭവനം, പ്രത്യേകിച്ച് 300 സ്ത്രീകളെ ഉൾക്കൊള്ളുന്ന ഒന്ന് അതും പല കുറവുകളും ഉള്ളവർ താമസിക്കുന്ന ഇടം ഇന്നലെ മനോഹരമായി ദീപാവലി ആഘോഷിച്ചു. അവരും പുറം ലോകത്ത് നിന്നും ഒട്ടും മോശം അല്ല എന്ന് ബോധ്യപ്പെടുത്തുന്ന ആഘോഷങ്ങൾ ആണ് അധികൃതർ ഒരുക്കിയത്.
മിഷൻ അഷ്റ’ എന്ന വസതിയിൽ കഴിഞ്ഞ 16 വർഷമായി വീടില്ലാത്ത സ്ത്രീകളെ രക്ഷിക്കുകയും അവരെ ചികിത്സിക്കുകയും ചെയ്യുന്നു. അവരെ തെരുവുകളിൽ നിന്നും പോലീസിന്റെ സഹായത്തോടെയും മറ്റും ആണ് ഇവിടെ എത്തിക്കുന്നത്. ഇവിടെ അവർക്ക് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നു.
എല്ലാ വർഷവും ദീപാവലി ആഘോഷങ്ങൾ ഇവിടെ നടക്കാറുണ്ട്. സംഗീതം, നൃത്തം, പടക്കം പൊട്ടിക്കൽ, വിഭുലമായ വിരുന്ന് എന്നിവയെല്ലാം ഇവിടെ ഒരുക്കാറുണ്ട്. ആറു വർഷമായി അവിടെ താമസിക്കുന്ന പുനനം പറയുന്നു” പോലീസ് എന്നെ ഇവിടെ എത്തിച്ചു. എനിക്ക് മാനസികരോഗം ആയിരുന്നു. ഞാൻ ഇപ്പോൾ സുഖപെട്ടു.വീട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നു. നാം ഇവിടെ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു. ഞങ്ങൾ പടക്കം പൊട്ടിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തും എല്ലാ ദിവാലിയും ആഘോഷിക്കും.”
Discussion about this post