വിജയ് സേതുപതി, അരുൺ വിജയ്, സിമ്പു, അരവിന്ദ് സാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മണി രത്‌നം എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ചെക്ക ചിവന്ത വാനം. ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ വലിയ വിജയം നേടുകയാണ്. ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവർണ് ചിത്രത്തിലെ നായികമാർ. ഇപ്പോൾ ചിത്രത്തിലെ മധുരമാരി എന്ന ഗാനത്തിന്റെ പ്രോമോ പുറത്തു ഇറങ്ങിയിരിക്കുകയാണ്.
മണി രത്‌നം തന്നെ നിർമിച്ച ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ് ശിവൻ ആണ്. എആർ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനങ്ങൾ എല്ലാം വമ്പൻ ഹിറ്റ് ആയി മാറി കഴിഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തന്റെ സുവര്‍ണ കാലത്തെ പ്രകടനത്തെ അനുസ്മരിക്കുന്ന വിജയങ്ങള്‍ നേടാനാകാതിരുന്ന മണിരത്‌നത്തിന്റെ മറ്റൊരു ക്ലാസ് വിജയമായിരിക്കും ചിത്രമെന്നാണ് വിലയിരുത്തല്‍. റഹ്മാന്റെ മാസ്മരിക പശ്ചാത്തല സംഗീതവും മണിരത്‌നത്തെ പിന്തുണയ്ക്കുന്നു.
Discussion about this post