നിര്‍ത്തിയിട്ടിരുന്ന തന്റെ കാറിന് തീപിടിച്ചതിന്റെ ഞെട്ടലിലാണ് വാഹനയുടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിക്കുന്നത്. പക്ഷെ അദ്ദേഹം സിസിടിവിയില്‍ കണ്ട ദൃശ്യങ്ങള്‍ ആരെയും ഒന്ന് ഭയപ്പെടുത്തും. ദൃശ്യങ്ങള്‍ പരിശോധിച്ച വാഹനയുടമ കണ്ടത് തലമുഴുവന്‍ കറുത്ത തുണി കൊണ്ട് മൂടിയ ഒരു മനുഷ്യരൂപം കാറിനു നേരെ നടന്നടുക്കുന്നു. കാറിനു ചുറ്റും നടക്കുന്ന ആ രൂപം ചില്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒടുവില്‍ തകര്‍ത്ത ചില്ലിനിടയിലൂടെ ആ മനുഷ്യന്‍ അകത്തേക്ക് എന്തോ ഇടുന്നതും തീ ആളിപ്പരടരുന്നതാണ് വീഡിയോയില്‍. അതോടെ അയാള്‍ കാറിനടുത്ത് നിന്നും ഓടി മാറുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമല്ലെങ്കിലും നിരവധി പേരാണ് ഈ വീഡിയോ പങ്കു വയ്ക്കുന്നത്. കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവ് അകത്തേക്കിട്ട വസ്തുവില്‍ നിന്നാണ് തീ പടര്‍ന്നതെന്നും അതല്ല കാറിനകത്ത് തന്നെ സൂക്ഷിച്ച വസ്തുവില്‍ നിന്നാകാമെന്നുമൊക്കെയാണ് പലരും വാദിക്കുന്നത്.
https://www.facebook.com/kuwait.upto.date/videos/1979994378779611/
Discussion about this post