മേഘാലയ എന്നത് യാത്രക്കാരുടെ ഒരു ഇഷ്ടസ്ഥലം ആണ്. മുഴുവൻ സ്ഥലവും പച്ചപ്പിൽ നിറഞ്ഞു നിൽക്കുന്ന ഇവിടം ഐതിഹ്യങ്ങളുടെയും രഹസ്യങ്ങളുടെയും ഇടമാണ്. ഇത് യാത്രക്കാർക്ക് ഇഷ്ടപ്പെടാൻ പ്രാധാന കാരണം ഇവിടെ സ്ഥിതി ചെയ്യുന്ന പുരാതന ഗുഹകൾ ആണ്. മനുഷ്യനിർമിതം അല്ലാത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹയായ ക്രെം ലൈത് പ്രാഹ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
മൗസുമായ് ഗുഹ
വെളിച്ചം കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒന്നാണ് മൗസുമായ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹ. പുരാതനവും പെട്ടെന്ന് എത്താൻ കഴിയുന്ന ഒന്നായ ഈ ഗുഹയിൽ എപ്പോഴും സഞ്ചാരികളുടെ തിരക്കാണ്. മൺസൂൺ മാസങ്ങളിൽ മഴ കാരണം ഈ ഗുഹയിൽ വെള്ളം നിറയുകയും ഇത് അടച്ചിടും ചെയ്യും.
ക്രെം മൗമ്ലഹ്
ഇന്ത്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നാലാമത്തെ ഗുഹയാണ് ക്രെം മൗമ്ലഹ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലമാണിത്. ചറകുന്ന പ്രതലങ്ങൾ, ചെറിയ ഓപ്പണിങ്‌സ്, മൂർച്ചയിലുള്ള പാറക്കല്ലുകൾ എന്നിങ്ങനെ പോകുന്നു ഈ ഗുഹ.
ക്രെം ഡാം
1297 മീറ്റർ നീളമുള്ള ഈ ഗുഹയാണ് രാജ്യത്തെ ഏറ്റവും വലിയ സാൻഡ്‌സ്‌റ്റോൺ ഗുഹ. ക്രെം ഡാമിലേക്കുള്ള യാത്ര ശരിക്കും മനോഹരമായിരിക്കും.
ക്രെം ലൈത് പ്രാഹ്
പലർക്കും അറിയില്ല മേഘാലയയിലാണ് ആണ് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഗുഹ ഉള്ളതെന്ന്. 30,957 മീറ്റർ ആണ് ഈ ഗുഹയുടെ നീളം. ലോകത്തെ വലിയ ഗുഹകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഇത്.
Discussion about this post