ജനവാസ കേന്ദ്രത്തിൽ അലഞ്ഞുനടന്ന സിംഹത്തെ പിടികൂടി. കുവൈറ്റ് സിറ്റിയിലെ കബദ് മേഖലയിലാണ് സംഭവം. സിംഹം അലഞ്ഞുനടക്കുന്നതായി വിവരം ലഭിച്ചയുടനെ. എത്തിയ സുരക്ഷാ വിഭാഗം പിടികൂടി മൃഗശാലയ്ക്കു കൈമാറുകയായിരുന്നു.
കൂടുവിട്ടിറങ്ങിയ വളർത്തുസിംഹമാണെന്നാണു നിഗമനം. ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്നും സിംഹംപോലെയുള്ള വന്യജീവികളെ വളർത്തുമൃഗമാക്കരുതെന്ന നിയമം ലംഘിച്ച ഉടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഇത്തരം മൃഗങ്ങളെ വളർത്തുമൃഗങ്ങളാക്കിയാൽ ന്നു വർഷംവരെ തടവും 50 ദിനാർ പിഴയും ശിക്ഷ വിധിക്കാവുന്നതാണ്.
Discussion about this post