കാര് ഓടിക്കാൻ പഠിക്കുമ്പോൾ നമ്മൾ ഒരുപാട് സമയം എടുത്ത് പഠിക്കേണ്ട കാര്യം ആണ് ഇടുങ്ങിയ ഇടങ്ങളിൽ കാർ പാർക്ക് ചെയ്യുക എന്നത്. നമ്മൾ അത് നന്നായി പഠിച്ചാലും ഇല്ലേലും ഒരു പാർക്കിംഗ് ഏരിയ എത്തുമ്പോൾ അത് നമ്മളെ വല്ലാതെ പരീക്ഷിക്കുക തന്നെ ചെയ്യും. അവിടെ നിന്നും നല്ല രീതിയിൽ നമ്മുടെ കാര് മാത്രമല്ല മറ്റുള്ളവരുടെ കാറിനു ഒന്നും സംഭവിക്കാൻ പാടില്ല. എന്നാൽ ചൈനയിൽ ഒരു സ്ത്രീ തന്റെ കാർ ഒന്ന് പുറത്തെത്തിക്കാൻ നശിപ്പിച്ചത് ഒന്നിൽ കൂടുതൽ ആഡംബര കാറുകൾ ആണ്. ഇപ്പോൾ വൈറൽ ആകുന്ന വീഡിയോ കണ്ട് ചിലർ അവരുടെ ദേഷ്യത്തെ പ്രകടിപ്പിക്കുമ്പോൾ ചിലർക്ക് ചിരി അടക്കാൻ കഴിയുന്നില്ല.
ഒരു പാർക്കിങ് സ്ഥലത്ത് സൂക്ഷിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ കാഴ്ച്ചയിൽ ഡ്രൈവർ തന്റെ വെളുത്ത കാർ പുറത്തിറക്കാൻ വല്ലാതെ കഷ്ടപ്പെടുന്നത് കാണാം. തുടർച്ചയായി നീല നിറത്തിലുള്ള മസെരാറ്റിയെ അത് പിടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. കുറെ നേരം ശ്രമിച്ചതിന് ശേഷം അസ്വസ്ഥയായി പുറത്തിറങ്ങിയ യുവതി ദേഷ്യത്തിൽ ആകാത്ത കയറി വേഗം വണ്ടി പിന്നിലേക്ക് എടുക്കുന്നു, ഇത് മറ്റൊരു ഓഡിയിൽ ചെന്ന് ഇടിക്കുന്നതും കാണാൻ സാധിക്കും. ഇതിനു പുറമെ അടുത്ത് വീണ്ടും പിന്നിലേക്ക് എടുക്കുമ്പോൾ അവിടെ കിടന്ന മറ്റൊരു ബിഎംഡബ്ള്യുയിലും അത് ഇടിക്കുന്നു.
Discussion about this post