ഒരു സ്ത്രീ ഡ്രൈവർ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് മുകളിലേക്ക് കാർ ഇടിച്ചു കയറ്റി. പക്ഷെ കുട്ടി അദ്‌ഭുതകരമായി രക്ഷപെട്ടു. വീഡിയോയുടെ ആധികാരികതയും സ്ഥലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇനിയും പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും, സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, കുറച്ചു കുട്ടികൾ കളിക്കുന്നത് കാണാൻ കഴിയും. ഇതിനിടയിൽ ആണ് ഒരു സ്‌ത്രീ കാർ ഒരു കുട്ടിക്ക് മുകളിലേക്ക് ഇടിച്ചു കയറ്റിയത്.
കുട്ടിക്ക് ചുറ്റുമുള്ളവർ ഞെട്ടുകയോ ഇതുകണ്ട് നിലവിളിക്കുകയും ചെയ്തില്ല എന്നതും അദ്‌ഭുതപ്പെടുത്തുന്ന കാര്യമാണ്. കാർ ദേഹത്തുകൂടെ കയറിയതിനു ശേഷം ഒന്നുപറ്റാതെയിരുന്ന കുട്ടി വീണ്ടും കളിക്കാനായി തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോകുന്നതും കാണാൻ കഴിയും.
ഇത്തരം അത്ഭുതങ്ങൾ അപൂർവ്വമായി നടക്കുന്നു, ഇങ്ങനെ ഉള്ള ബ്ലൈൻഡ് സ്പോട്സിൽ ഡ്രൈവർമാർ ശ്രദ്ധ പാലിക്കണം എന്നാണ് ഈ വീഡിയോയെ കുറിച്ചുള്ള കമന്റ്.
Discussion about this post