ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർഹീറോ ചിത്രമാണ് ക്യാപ്റ്റൻ മാർവെൽ. മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിലെ 21 ആമത്തെ ചിത്രവും ഇൻഫിനിറ്റി വാർ രണ്ടാം ഭാഗത്തേക്കുള്ള പോക്കും എല്ലാം നിർണയിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മാർവെൽ. ചിത്രത്തിന്റെ ആദ്യ ട്രൈലെർ പുറത്തിറങ്ങി.
ബ്രായ് ലാർസെൻ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. 2015 ലെ ഓസ്കാർ അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ ആളാണ് ലാർസെൻ. മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിൽ നിന്നും ആദ്യമായി ഒരു സ്ത്രീ കഥാപത്രം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രവുമാണിത്. സാമുവേൽ ജാക്‌സണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
ചിത്രം 2019 മാർച്ചിൽ തീയേറ്ററുകളിൽ എത്തും.
Discussion about this post