ക്യാൻസർ രോഗിയായ മാണ്ടി സ്റ്റീവൻസൺ ന്യൂയോർക്കിലേക്ക് ഉള്ള തന്റെ സ്വപ്ന യാത്ര അറിയാതെ വിസയിൽ താൻ ടെററിസ്റ്റ് ആണെന്ന് രേഖപെടുത്തിയതുമൂലം മുടങ്ങി. “നിങ്ങൾ ഭീകരപ്രവർത്തനങ്ങളിലും വംശഹത്യകളിലും ഏർപ്പെട്ടിട്ടുണ്ടോ?” എന്ന ചോദ്യത്തിന് ഉത്തരം നൽകിയപ്പോൾ അവൾ തെറ്റായി “ഉവ്വ്” എന്ന് ടിക്ക് ചെയ്‌തെത്തിലൂടെ ആണ് വിസ ക്യാൻസൽ ആയത്.

യുകെ പൌരന്മാർക്ക് ഒരു മുഴുവൻ യുഎസ് വിസയുടെ ആവശ്യവും ഇല്ലാതാക്കുവാൻ ഉപയോഗിക്കുന്ന ഓൺലൈൻ രൂപമാണ് ട്രാവൽ അധികാരികളുടെ ഇലക്ട്രോണിക് സംവിധാനം. ഇവിടെയാണ് മാണ്ടി തെറ്റായ വിവരം നൽകിയത്.
രണ്ട് ദിവസത്തിനുശേഷം വിസ നിരസിച്ചപ്പോൾ ആണ് മാണ്ടി ഈ പിഴവ് മനസ്സിലാക്കിയത്. താൻ ഭീകരൻ അല്ലെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി അവൾക്ക് ലണ്ടനിലെ യുഎസ് എംബസി വരെ പോകേണ്ടിവന്നു.
ന്യൂയോർക്കിലേക്ക് പോകുന്നതിന് ഒരു ദിവസം മുൻപാണ് അധികൃതർ അവരുടെ വിസ റബ്ബർ സ്റ്റാമ്പ് ചെയ്തത്. ഒരു പുതിയ വിസക്ക് 800 ഡോളർ നൽകേണ്ടിയും വന്നു.
സ്തനാർബുധം നേരിടുന്ന മാണ്ടി തന്റെ ആഗ്രഹങ്ങളിൽ ഒന്ന് നിറവേറ്റാൻ ആണ് ന്യൂയോർക്കിലേക്ക് വിമാനം കയറാൻ ഒരുങ്ങിയത്.
Discussion about this post