തങ്ങൾ കാൻസർ രോഗികളെ പരിപാലിക്കാറില്ല എന്ന് പറഞ്ഞ് ബ്യൂട്ടി ഷോപ്പുകാർ 78 വയസ്സായ രോഗിയെ അപമാനിച്ചു. കയ്യിൽ മൈലാഞ്ചി പോലെ ഉള്ള കാര്യം ചെയ്യാൻ പോയതായിരുന്നു കാൻസർ രോഗിയായ എൽസ്പെത് ഗിബ്‌സൺ. പക്ഷെ അവിടത്തെ ജോലിക്കാർ തനിക്ക് കുഷ്ഠരോഗം ഉള്ളത് പോലെ ആണ് പെരുമാറിയതെന്ന് അവർ പറഞ്ഞു.
വിരമിച്ച ഒരു നഴ്‌സായ ഗിബ്‌സൺ 4 വർഷമായി കാൻസർ രോഗത്തിന് ചിക്ലിസയിൽ ആണ്. തനിക്ക് ഇനി അധിക കാലം ജീവിതം ഇല്ലെന്ന് അറിഞ്ഞ അവർ ഇനി ഉള്ള ജീവിതം ആഘോഷിക്കാൻ ഇറങ്ങിയതാണ്.
തന്റെ അവസ്ഥ ബ്യൂട്ടി ക്ലിനിക് ജോലിക്കാരുമായി പങ്ക് വച്ചപ്പോൾ തന്നെ പരിചരിക്കുന്നതിൽ നിന്നും അവർ പിന്മാറി എന്നും ഗിബ്‌സൺ പറയുന്നു.
Discussion about this post