കനേഡിയൻ റാപ്പർ ജോൺ ജെയിംസ് ഒക്ടോബർ 20 ന് വിമാനത്തിൽ അതിസാഹസികമായി അതിന്റെ ചിറകിൽ നിന്ന് ഗാനം ആലപിക്കുന്ന ഒരു സ്റ്റണ്ട് ചെയ്യുന്നതിനിടയിൽ കൊല്ലപ്പെട്ടു. 34 കാരനായ റാപ്പർ മാസങ്ങൾ ഈ സ്റ്റന്റിനു വേണ്ടി ചെലവഴിച്ചിരുന്നു. പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു. ജോണ് നിക്കേണ്ട സ്ഥലത്ത് നിന്നും ചിറകിൽ ഒരുപാട് മാറി ആണ് നിന്നതെന്നും ഇത് വിമാനത്തെ ഒരു വശത്തേക്ക് ചരിച്ചു. അത് പൈലറ്റിനു കണ്ട്രോൾ ചെയ്യാൻ കഴിയുമായിരുന്നില്ല.
വളരെ വൈകുംവരെ അദ്ദേഹം ചിറകിൽ തൂങ്ങി നിന്നിരുന്നു. പിടിവിട്ടപ്പോൾ അദ്ദേഹത്തിന് തന്റെ പാരച്യൂട്ട് തുറക്കാൻ സമയവും കിട്ടിയില്ല. അങ്ങനെ ആണ് മരണം സംഭവിച്ചത്. പൈലറ്റ് വിമാനം സുരക്ഷാമായി തന്നെ നിലത്തേക്ക് ഇറക്കി.
കാൽഗരിയിൽ ആണ് അദ്ദേഹം ജനിച്ചത്. റോക്കി പർവതങ്ങളിൽ സ്കീയിംഗ് ചെയ്താണ് അദ്ദേഹം വളർന്നത്. അദ്ദേഹം പ്രൊഫഷണൽ സ്കയർ ആയിരുന്നു. ഒരു പരിക്ക് പറ്റിയതിനു ശേഷം അദ്ദേഹം സംഗീത ലോകത്തേക്ക് വരുകയായിരുന്നു. ഗാനത്തിനൊപ്പം സാഹസിക സ്റ്റണ്ടുകൾ ചെയ്യാൻ അദ്ദേഹത്തിന് വളരെ ഇഷ്ടം ആയിരുന്നു.
Discussion about this post