മുംബൈയിലെ ഒരു കാബ് ഡ്രൈവറുടെ സത്യസന്ധതയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാപ സൈറ എന്നയാളാണ് തനിക്ക് ഉണ്ടായ അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒല കാബ്‌സിനെ മെന്‍ഷന്‍ ചെയ്താണ് സൈറ ഈ കുറിപ്പിട്ടിരിക്കുന്നത്. ആസിഫ് ഇക്ബാല്‍ അബ്ദുല്‍ ഗഫര്‍ പഠാന്‍ എന്ന ഒല കാബ് ഡ്രൈവറാണ് കഥയിലെ നായകന്‍.
ട്വിറ്റര്‍ പോസ്റ്റിന്റെ പൂര്‍ണരൂപം
‘നിങ്ങളുടെ ഡ്രൈവറില്‍ നിന്നും എനിക്ക് നേരിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ്. അയാള്‍ മിനി ഹ്യൂണ്ടായി ആക്‌സന്റ് ആണ് ഓടിക്കുന്നത്. ഞാനും എന്റെ ഭാര്യയും ഹീരനന്ദിനി പൊവായലെ വീച്ചില്‍ നിന്ന് ജൂണ്‍ 10-ന് വൈകുന്നേരമാണ് കാബ് ബുക്ക് ചെയ്തത്. എന്റെ പിറന്നാള്‍ ആഘോഷിക്കാനായി ഒരു പബ്ബിലേക്ക് പോകാനായിരുന്നു അത്. പോകുന്ന വഴിക്ക് നല്ല മഴയുണ്ടായിരുന്നു. ഡ്രൈവര്‍ ഫോണില്‍ ഭാര്യയോട് സംസാരിക്കുന്നത് ഞങ്ങള്‍ കേട്ടു. നല്ല മഴയാണെന്നും കുട്ടികളെ പുറത്തേക്ക് വിടരുതെന്നുമാണ് അയാള്‍ പറഞ്ഞത്.
അതിനുശേഷം ഞങ്ങളോടും അയാള്‍ സംസാരിച്ചു. നല്ല ട്രാഫിക് ബ്ലോക്കുണ്ടിയരുന്നു. പക്ഷേ ക്ഷമയോടെ അയാള്‍ ഞങ്ങളെ എത്തേണ്ടിടത്ത് എത്തിച്ചു. ഡ്രൈവറിന് നന്ദി പറഞ്ഞ് ഞങ്ങള്‍ പബ്ബില്‍ സുഹൃത്തുക്കളുടെ അടുത്തേക്ക് നീങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് എന്റെ പഴ്‌സ് കാണാനില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. കാബില്‍ വച്ചാണ് പഴ്‌സ് നഷ്ടപ്പെട്ടതെന്ന് മനസ്സിലായി. ഉടന്‍ തന്നെ ഡ്രൈവറെ അറിയിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞത് പഴ്‌സ് കാബില്‍ നിന്ന് കണ്ടെത്തിയെന്നും അത് എനിക്ക് കൈമാറാനായി സൂക്ഷിച്ചിട്ടുണ്ടെന്നുമാണ്.
കുറച്ച് സമയത്തിന് ശേഷം അയാള്‍ പബ്ബിലേക്കെത്തുകയും പഴ്‌സ് കൈമാറുകയും ചെയ്തു. ഒപ്പം എനിക്ക് പിറന്നാള്‍ ആശംസകളും നേര്‍ന്നു. ഞാന്‍ നന്ദി പറഞ്ഞപ്പോഴാണ് അയാള്‍ ആ രഹസ്യം പറഞ്ഞത്. ഇന്ന് എന്റെയും പിറന്നാള്‍ ആണ് എന്ന്. എന്തൊരു യാദൃച്ഛികം. ഞാന്‍ ചിന്തിച്ചു’. എന്തായാലും പഠാന്റെ നന്മയുടെയും സത്യസന്ധതയുടെയും കഥ സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുകയാണ്.
Hey @Olacabs I need to report an incident I faced with one of your driver by the name Asif Iqbal Abdul Gaffar Pathan. He drives a mini Hyundai Xcent.
— S W A R U P (@darthsierra) June 12, 2019
Me & my wife booked a cab from our residence to Hiranandani Powai on 10th June 2019 in the evening. We were headed to a pub to bring in my birthday. It started raining quite heavily on our way there.

And we overheard him talking to his wife telling her to not let the kids out in the rain. We also chatted a bit about how 1st rains are bad for bikes & that people should ride safely. Patiently negotiating with traffic we reached our destination
— S W A R U P (@darthsierra) June 12, 2019
Discussion about this post