ചൊവ്വാഴ്ച മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് വീലിന്റെ റിംഗിൽ നിന്ന് യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോ വൈറൽ ആയിരുന്നു. ഇപ്പോൾ അയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
വീഡിയോയിൽ, എം.ടി.സി. ബസിന്റെ പിറകിലെ വീലിൽ നിന്ന് യാത്ര ചെയ്യുന്ന യുവാവിനെ കാണാൻ സാധിക്കും. അതും ബസ് നല്ല സ്പീഡിൽ പോകുമ്പോൾ. യുവാവിന്റെ സുഹൃത്ത് ആണ് ഈ സ്റ്റണ്ട് വീഡിയോ റെക്കോർഡ് ചെയ്തത്. അയാളുടെ മൂന്ന് സുഹൃത്തുക്കൾ ബൈക്കിൽ പിന്നാലെ വരുന്നതും കാണാൻ സാധിക്കും.
എം.ടി.സി. ബസ്സിൽ സ്റ്റണ്ട് കാണിക്കുകയും ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുകയും ചെയ്ത യുവാവിനെയും കൂട്ടരെയും പോലീസ് അന്വേഷിക്കുകയാണ്. ബസിന്റെ നമ്പർ കണ്ടെത്താൻ സിസിടിവി ക്യാമെറകൾ പോലീസ് പരിശോധിക്കുന്നു.
Discussion about this post