ഒരു ബസ് ഡ്രൈവര്‍ ഒരു കുട്ടിയെ രക്ഷിക്കുന്ന വീഡിയോയാണ് ഇന്ന സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒറ്റപ്പെട്ട തെരുവിലൂടെ നഗ്ന പാതയായി ഓടുന്ന രണ്ടു വയസു തോന്നിക്കുന്ന കുട്ടിയെയാണ് ബസ് ഡ്രൈവറായ സ്ത്രീ രക്ഷപ്പെടുത്തിയത്. ഡ്യൂട്ടിയിലിരിക്കെയാണ് ഇരേന ഇവിക് എന്ന സ്ത്രീ തെരുവിലൂടെ ഒരു കുട്ടി തെരുവിലൂടെ നഗ്ന പാദങ്ങളില്‍ ഓടുന്നത് കണ്ടത്. ഉടന്‍ തന്ന ഇരേന ബസ് നിര്‍ത്തി കുട്ടിയെ ലക്ഷ്യമാക്കി ഓടി. പുറത്ത് വളരെ തണുപ്പുള്ള സമയമാിരുന്നിട്ടും ഇതിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ ഒന്നും തന്നെ കുട്ടി ധരിച്ചിരുന്നില്ല. ഇരേന കുട്ടിയെ വാരിയെടുത്ത് ബസിനുള്ളില്‍ കയറുകയും കുട്ടിയെ സ്വെറ്റര്‍ കൊണ്ട് പുതപ്പിക്കുകയും ചെയ്തു. കൂടാതെ അവന് ഒരു ഉമ്മയും നല്‍കി. അതേസമയം സമീപത്തെ സിസിടിവിയില്‍ നിന്നാണ് ഇരേന കുട്ടിയെ രക്ഷിക്കുന്ന വീഡിയോ ലഭിച്ചത്. അനേകം പേരാണ് സോഷ്യല്‍ മീഡിയ വഴി ഈ വീഡിയോ ഷെയര്‍ ചെയ്തത്.
വീഡിയോ കാണാം:
Discussion about this post