ട്രാൻസ്ഫോർമേഴ്‌സ് മൂവി സീരീസിലെ ഏറ്റവും പുതിയ സ്പിൻ ഓഫ് ചിത്രം ആണ് ബംബിൾബീ. വാഹനങ്ങൾ റോബോട്ടുകളായി മാറുന്നു എന്നതാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത. ട്രാൻഫോർമേഴ്‌സിലെ ഓട്ടോബോറ്സ് എന്ന വിഭാഗത്തിലെ ഒരു അംഗം ആണ് മഞ്ഞ കാറായ ബംബിൾബീ. ഈ ചിത്രം ബീ യുടെ ഉത്ഭവത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രൈലെർ പുറത്തിറങ്ങി.
https://youtu.be/lcwmDAYt22k
ഹൈലി സ്റ്റെയ്നഫെഡ് , റെസ്ലിങ് സൂപ്പർതാരം ജോൺ സീന എന്നിവരാണ് ചിത്രത്തിലെ പ്രാധാന താരങ്ങൾ. ആക്ഷനും സ്ഫോടനങ്ങൾക്കും പുറമെ ഇത്തവണ വികാരമായ കഥയാണ് ചിത്രം പറയുന്നതെന്ന് കാണിക്കുന്ന ട്രൈലെർ ആണ് പുറത്തു വന്നിരിക്കുന്നത്. കുബു ആൻഡ് ടു സ്ട്രിങ്സ് എന്ന സ്റ്റോപ്മോഷൻ ചിത്രത്തിന് ശേഷം ട്രാവിസ് നൈറ്റ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Discussion about this post