സഹോദരങ്ങൾ തമ്മിൽ വഴക്ക് കൂടുന്നത് സാധാരണമായ കാര്യം ആണ്. ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും അവർ വഴക്ക് കൂടാറുണ്ട്. പക്ഷെ സഹോദരനോ സഹോദരിക്കോ എന്തെങ്കിലും അപകടം പറ്റിയാൽ കണ്ടു നില്ക്കാൻ അവർക്ക് കഴിയാറില്ല. പ്രതേകിച്ച് സഹോദരൻ സഹോദരി സ്നേഹം ആണ് കൂടുതൽ ശക്തമായി നിൽക്കുന്നത്. ഇപ്പോൾ അതുപോലെ ഉള്ള ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ബോൾ ബാസ്‌ക്കറ്റിൽ ഇടാൻ കഴിയാത്ത അനുജത്തിയെ സഹായിക്കുന്ന ചേട്ടൻ ആണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. വളരെ മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഇത്. കുട്ടികളുടെ അമ്മയാണ് ഈ മനോഹര വീഡിയോ ഇൻസ്റ്റാഗ്രാം വഴി പങ്ക് വച്ചത്.
https://www.instagram.com/p/Bo7b_ErgkQj/?taken-by=sarahanne_n_clan
ആദ്യം ബോൾ ഇടാൻ ശ്രമിക്കുമ്പോൾ അവൾക്ക് സാധിക്കുന്നില്ല. അടുത്ത് നിന്ന് ചേട്ടൻ പ്രോത്സാഹിപ്പിക്കുന്നതും കാണാൻ സാധിക്കും. ഇടാൻ ശ്രമിക്കുന്നതിനിടയിൽ കയ്യിൽ നിന്നും തെന്നി മാറിയ ബോൾ കുട്ടിയുടെ മുഖത്തേക്ക് വീഴുന്നു. വീണ വേദനയിൽ അവൾ കരയാൻ തുടങ്ങുന്നു. അവിടേക്ക് ഓടി എത്തിയ ചേട്ടൻ അവളെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നു. അതിനു ശേഷം ബോൾ അവളുടെ കയ്യിൽ കൊടുത്തതിനു ശേഷം അത് ബാസ്‌ക്കറ്റിൽ ഇടുന്നതിനായി അവളെ എടുത്ത് ഉയർത്തുന്നു. അങ്ങനെ അവൾ ആ പന്ത് അതിനുള്ളിൽ ഇടുന്നു. വിജയിച്ചതിന്റെ ആഹ്ലാദത്തിൽ ചിരിക്കുന്ന അനുജത്തിക്ക് അവൻ ഉമ്മയും കൊടുക്കുന്നത് കാണാൻ സാധിക്കും.
Discussion about this post