നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട ബ്രിട്ടാനിയ 100 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കി കഴിഞ്ഞു. 100 വർഷമായി ബിസ്ക്കറ്റ് ആയി വന്നും കേക്ക് ആയി വന്നും ഒക്കെ അത് നമ്മളുടെ നാവിൽ രുചി അറിയിക്കുന്നു. ഈ പ്രത്യേക നാഴികക്കല്ല് ആഘോഷമാക്കാൻ കമ്പനി ഒരു മൾട്ടിമീഡിയ പ്രചാരണ പരിപാടി സംഘടിപ്പിചിരിക്കുകയാണ്.
ദേശീയ ദിനപത്രങ്ങളിൽ ഫുൾ പേജ് പരസ്യങ്ങളും ടെലിവിഷൻ സ്പോട്ടുകളിലും ബ്രിട്ടാനിയക്ക് പരസ്യം കൂടുതൽ നൽകി വിപണന പ്രചാരണം ശക്തമാക്കുകയാണ് അവർ. നിലവിലുള്ള വിഭാഗങ്ങൾക്കൊപ്പം ക്രെയിനന്റ്സ്, ക്രീം വേഫേഴ്സ്, എന്നിവ ഉൾപ്പെടുത്താനും ഇപ്പോൾ ഉള്ളതിന്റെ പ്രൊഡക്ഷൻ കൂട്ടാനും അവർക്ക് പ്ലാൻസ് ഉണ്ട്. 12 മാസത്തിനുള്ളിൽ 50 പുതിയ പ്രോഡക്ട് പുറത്തിറക്കാനും അവർക്ക് പദ്ധതിയുണ്ട്.
അവർ 100SalSe100SalTak എന്ന ഹാഷ്ടാഗിനൊപ്പം പ്രേക്ഷകരെ വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ട് പോകുന്ന പരസ്യവും പുറത്തിറക്കിയിരിക്കുകയാണ്. വർഷങ്ങൾകൊണ്ട് ഉൽപ്പന്നങ്ങൾ എങ്ങനെ ഉരുത്തിരിഞ്ഞു എന്നതിനെക്കുറിച്ച് ആണ് പരസ്യം പറയുന്നത്.
ഇതിനൊപ്പം തന്നെ അവർ അവരുടെ പഴയ പരസ്യങ്ങൾ മുതൽ പുതിയ പരസ്യങ്ങൾ വരെ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. അങ്ങനെ ഉള്ള ചില പരസ്യങ്ങൾ കാണാം.
https://youtu.be/ZtQ-KUZP_sU
Discussion about this post