റഷ്യയിലെ വോൾഡിവോസ്ടോക്കിൽ സോലോട്ടോയ് ബ്രിഡ്ജ് രണ്ടു കിലോമീറ്റർ നീളമുണ്ട്. 2012 APEC സമ്മിറ്റിനായി നിർമിച്ച ഈ പാലമാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ നിർമ്മിത ബ്രിഡ്ജ്. 2015 ൽ പാലം കാൽനടയാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തി. വാഹങ്ങൾക്ക് മാത്രമേ ഇതിലൂടെ അപ്പുറം പോക്കന് കഴിയുമായിരുന്നോള്ളൂ. പലരും ഈ തീരുമാനത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. നഗരത്തിലെത്തുന്നതിന് വേഗതയേറിയതും മികച്ചതുമായ മാർഗമാണ് ഇതെന്നും അവർ വാദിച്ചിരുന്നു. പക്ഷെ ഇതൊന്നുമവിടെ വിലപ്പോയില്ല.
https://youtu.be/dsR9sDyFNsA
എന്നാൽ ഇപ്പോൾ, ബ്രിഡ്ജ് നടന്ന് നഗരകേന്ദ്രത്തിൽ എത്താനായി പല തരത്തിൽ ഉള്ള ക്രീയേറ്റീവ് വഴികളുമായി എത്തുകയാണ് ആളുകൾ. ഒരു കൂട്ടം റഷ്യക്കാർ ഈയിടെ ഏറ്റവും സൃഷ്ടിപരമായ രീതിയിൽ പാലം കടക്കുവാൻ ശ്രമിച്ചു. ബ്രിഡ്ജ് കടക്കാൻ ഒരു വലിയ മഞ്ഞ കടലാസ്സ് ബസ് രൂപീകരിച്ച് അത് വഴി പാലം കടക്കാൻ ആണ് അവർ ശ്രമിച്ചത്. പക്ഷെ സെക്യൂരിറ്റി ഓഫീസർമാർ അവരെ തടഞ്ഞു.
Discussion about this post