ചൈനയിലെ ഫുഷാൻ, ഗ്വാങ്ഡോങ് പ്രവിശ്യയിലെ കാൽനടയാത്ര പാലം ജനങ്ങളുടെ ഭാരം താങ്ങാൻ കഴിയാതെ തകർന്ന് വീണു. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. തകർന്നു ശേഷംപോലും പാലം തുടർന്നും ഉപയോഗിക്കുന്ന ആളുകളുടെ പെരുമാറ്റം എല്ലാവരെയും അദ്‌ഭുതപ്പെടുത്തുന്നു.
ചൈനയുടെ ദേശീയ അവധി ദിവസമായ ഗോൾഡൻ വീക്കിലെത്തിയ അനേകം ആളുകൾ പാലം അടിയിലെ വെള്ളത്തിൽ തട്ടി നിന്നിട്ടും ഇതിലൂടെ യാത്ര ചെയ്യുകയാണ്. ഇന്ന് പാലത്തിൽ ഒരുപാട് ആളുകൾ തിങ്ങിനിറഞ്ഞു നിന്നിരുന്നുവെന്നും അതുകൊണ്ട് പാലം തകർന്ന് താഴേക്ക് വീണു എന്നും ഒരു ജീവനക്കാരൻ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്ക് ഉണ്ടായിട്ടില്ല. ബ്രിഡ്ജ് തകർന്നു കിടക്കുന്നതായി ആൾകാർ ശ്രദ്ധിക്കുന്നുപോലും ഇല്ല എന്ന് വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും. പിറ്റേ ദിവസം തന്നെ പാലം ശരിയാക്കുകയും ചെയ്തു.
Discussion about this post